യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം; കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു

11:25 AM Apr 29, 2023 | Deepika.com
കീവ്: യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 26പേ​ർ കൊ​ല്ല​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ യു​ക്രെ​യ്നി​ലെ ച​രി​ത്ര ന​ഗ​ര​മാ​യ ഉ​മാ​നി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

യു​ക്രെ​യ്‌​ന്‍റെ ഊ​ർ​ജ്ജ ഗ്രി​ഡി​നെ സ്തം​ഭി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ ആ​വ​ർ​ത്തി​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ത്രെ​യും ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യ​ത്. നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മ​റ്റൊ​രു ന​ഗ​ര​മാ​യ ഡി​നി​പ്രോ​യി​ലും ബോം​ബ് ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​വി​ടെ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു യു​വ​തി​യും ഇ​വ​രു​ടെ കു​ഞ്ഞും കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.