അ​ടി​യോ​ട​ടി; ഒ​ടു​വി​ൽ ല​ക്നോ​വി​ന് ജ​യം

11:59 PM Apr 28, 2023 | Deepika.com
മൊ​ഹാ​ലി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ്കോ​ർ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് ജ​യം. 56 റ​ൺ​സി​ന് പ​ഞ്ചാ​ബ് കിം​ഗ്സി​നെ ത​ക​ർ​ത്ത ല​ക്നോ, 10 പോ​യി​ന്‍റു​മാ​യി ര‌​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്(72), കൈ​ൽ മേ​യെ​സ്(54), ആ​യു​ഷ് ബ​ദോ​നി(43), നി​ക്കൊ​ളാ​സ് പി.(45) ​എ​ന്നി​വ​രു​ടെ വെ​ടി​ക്കെ​ട്ടാ​ണ് ല​ക്നോ​വി​നെ കി​ടി​ല​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​ഥ​ർ​വ തൈ​ഡെ(66) ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും കിം​ഗ്സി​ന്‍റെ വി​ജ​യം അ​ക​ന്നു​നി​ന്നു.

സ്കോ​ർ:
ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് 257/5(20)
പ​ഞ്ചാ​ബ് കിം​ഗ്സ് 201/10(20)


ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ക്നോ​വി​നാ​യി പ​തി​വ് അ​ല​സ​ത വി​ട്ട് ത​ക​ർ​ത്ത​ടി​ക്കാ​ൻ നാ​യ​ക​ൻ കെ.​എ​ൽ.​രാ​ഹു​ൽ(12) ശ്ര​മി​ച്ചു. തു​ട​ർ​ന്ന് യ​ഥാ​ക്ര​മം നാ​ല്, മൂ​ന്ന്, അ​ഞ്ച് സി​ക്സു​ക​ളു​മാ​യി മെ​യേ​സ്, ബ​ദോ​നി, സ്റ്റോ​യി​നി​സ് എ​ന്നി​വ​ർ ക​ളം​നി​റ​ഞ്ഞ് ക​ളി​ച്ചു.‌

ക​ഴി​ഞ്ഞ ക​ളി​യി​ലെ സ്റ്റം​പ്സ് ഒ​ടി​ച്ച പെ​രു​മ​യു​മാ​യി പ​ന്തെ​റി​യാ​നെ​ത്തി​യ അ​ർ​ഷ്ദീ​പ് സിം​ഗ് നാലോ​വ​റി​ൽ 54 റ​ൺ​സ് വി​ട്ടു​ന​ൽ​കി കിം​ഗ്സ് നി​ര​യി​ലെ ത​ല്ലു​കൊ​ള്ളി ആയി. തുടരെ എ​ക്സ്ട്രാ​സ് വി​ട്ടു​കൊടുത്ത് സ​ഹാ​യി​ച്ച ക​ഗി​സോ റ​ബാ​ദ 52 റ​ൺ​സ് വി​ട്ടു​ന​ൽ​കി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 36 പ​ന്തി​ൽ എ​ട്ട് ഫോ​റു​ക​ളും ര​ണ്ട് സി​ക്സും അ​ടി​ച്ച തൈ​ഡെ മാ​ത്ര​മാ​ണ് കിം​ഗ്സ് നി​ര​യി​ൽ പി​ടി​ച്ചു​നി​ന്ന​ത്. 36 റ​ൺ​സ് നേ​ടി​യ സി​ക്ക​ന്ദ​ർ റാ​സ​യാ​ണ് ടീ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സ്കോ​റി​നു​ട​മ. ല​ക്നോ​വി​നാ​യി യാ​ഷ് ഠാ​ക്കൂ​ർ നാ​ലും ന​വീ​ൻ ഉ​ൾ ഹ​ഖ് മൂ​ന്ന് വി​ക്ക​റ്റു​ക​ളും നേ​ടി.