തിരുവനന്തപുരം: വർക്കലയിൽ മരുമകന്റെ മർദനമേറ്റ് മധ്യവയസ്കൻ മരിച്ചു. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ സ്വദേശി ഷാനി (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഷാനിയുടെ മൂത്ത മകൾ ബീനയുടെ ഭർത്താവാണ് കസ്റ്റഡിയിലായ ശ്യാം. ശ്യാം ബീനയെ മർദ്ദിക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബീനയും ഷാനിയും അയിരൂർ പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ശ്യാം ഷാനിയുമായി വഴക്കുണ്ടാക്കുകയായിരുന്നു. വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയും മർദ്ദനത്തിൽ ഷാനി കൊല്ലപ്പെടുകയുമായിരുന്നു.
മരുമകന്റെ മർദനമേറ്റ് മധ്യവയസ്കൻ മരിച്ചു
10:24 PM Apr 28, 2023 | Deepika.com