ഗു​സ്തി​താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രാ​ജി​വ​യ്ക്കാ​ൻ ത​യാ​ർ: ബ്രി​ജ് ഭൂ​ഷ​ണ്‍

10:19 PM Apr 28, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി​താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് (ഡ​ബ്ല്യു​എ​ഫ്‌​ഐ) സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ബ്രി​ജ് ഭൂ​ഷ​ണ്‍ സിം​ഗ്. ഇ​ന്ത്യാ ടു​ഡേ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ബി​ജെ​പി എം​പി കൂ​ടി​യാ​യ ബ്രി​ജ് ഭൂ​ഷ​ന്‍റെ വാ​ഗ്ദാ​നം.

ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​യി​ൽ‌ തൃ​പ്ത​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഡ​ബ്ല്യു​എ​ഫ്‌​ഐ പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ലൈം​ഗി​ക പ​രാ​തി ന​ല്‍​കി​യി​ട്ടും ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന് കാ​ട്ടി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി ഉ​ള്‍​പ്പെ​ടെ ഏ​ഴ് വ​നി​താ കാ​യി​ക​താ​ര​ങ്ങ​ളാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.