മുംബൈ: സുഡാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനുള്ള "ഓപ്പറേഷൻ കാവേരി' ദൗത്യത്തിനായി വിമാനങ്ങൾ നൽകുമെന്ന് അറിയിച്ച് ഇൻഡിഗോ വിമാനക്കമ്പനി .
സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് രണ്ട് എയർബസ് എ 321 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. സർക്കാരുമായി സഹകരിച്ച് ഏപ്രിൽ 28, 30 എന്നീ തീയതികളിൽ നടത്തുന്ന ഈ സർവീസിൽ, സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ 450 ഇന്ത്യക്കാർക്ക് യാത്ര ചെയ്യാമെന്നും ഇൻഡിഗോ അറിയിച്ചു.
സുഡാനിൽ കുടുങ്ങിയവരെ രക്ഷിക്കാനായി വിമാനങ്ങൾ നൽകുമെന്ന് ഇൻഡിഗോ
10:02 PM Apr 28, 2023 | Deepika.com