ടെഹ്റാൻ: അമേരിക്കൻ കമ്പനിക്ക് വേണ്ടി ചാർട്ടർ ചെയ്ത എണ്ണക്കപ്പൽ തടഞ്ഞ് ഇറാൻ. തടഞ്ഞുവച്ച കപ്പലിൽ 24 ഇന്ത്യൻ തൊഴിലാളികൾ ഉണ്ടെന്ന് സർവീസ് ഓപ്പറേറ്ററായ അഡ്വാന്റേജ് ടാങ്കേഴ്സ് അറിയിച്ചു.
യുഎസ് കമ്പനിയായ ഷെവ്റോൺ കോർപ്പിന് വേണ്ടി സർവീസ് നടത്തുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പൽ ഒമാൻ തീരത്തിന് സമീപം വ്യാഴാഴ്ചയാണ് തടഞ്ഞത്. മാർഷൽ ഐലൻഡ്സിൽ രജിസ്റ്റർ ചെയ്ത ടാങ്കർ കപ്പലാണിത്.
കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി. ഒരു ഇറാനിയൻ കപ്പലുമായി കൂട്ടിയിടിച്ചതിനാലാണ് ടാങ്കർ പിടിച്ചുവച്ചതെന്ന് സർക്കാർ അറിയിച്ചു,
യുഎസ് - ഇറാൻ ശീതസമരത്തിന്റെ ഭാഗമായി ഇത്തരത്തിൽ കപ്പലുകൾ തടയുന്നത് പതിവാണ്. ഇറാനിയൻ റവല്യൂഷണറി ഗാർഡുകൾക്കെതിരെ യുഎസ് കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാലാണ് പുതിയ നീക്കമെന്ന് വിദഗ്ധർ അറിയിച്ചു.
യുഎസ് കമ്പനിയുടെ എണ്ണക്കപ്പൽ തടഞ്ഞ് ഇറാൻ; കുടുങ്ങിയവരിൽ 24 ഇന്ത്യക്കാർ
09:19 PM Apr 28, 2023 | Deepika.com