എറണാകുളം: മുണ്ടംവേലിയിൽ നിർമാണ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. മുണ്ടംവേലി ചെറുപറമ്പിൽ സി.ടി. ജോസഫ് (48) ആണ് മരിച്ചത്.
ജോലി ചെയ്തുകൊണ്ടിരുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ജോസഫും മറ്റ് രണ്ട് തൊഴിലാളികളും നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് തൊഴിലാളികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടനിർമാണ തൊഴിലാളി വീണുമരിച്ചു
08:51 PM Apr 28, 2023 | Deepika.com