550 കു​ട്ടി​ക​ളു​ടെ "അ​ച്ഛ​ൻ'; സ്ഥി​രം ബീ​ജ​ദാ​താ​വി​നെ വി​ല​ക്കി നെ​ത​ർ​ല​ൻ​ഡ്സ്

08:32 PM Apr 28, 2023 | Deepika.com
ആം​സ്റ്റ​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്സി​ലും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലു​മാ​യി 550 കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ വ്യ​ക്തി​യെ ബീ​ജ​ദാ​ന​ത്തി​ൽ നി​ന്ന് വി​ല​ക്കി കോ​ട​തി. ജൊ​ണാ​ഥ​ൻ എം. ​എ​ന്ന വ്യ​ക്തി​ക്കെ​തി​രെ​യാ​ണ് ഹേ​ഗി​ലെ ജി​ല്ലാ കോ​ട​തി ന​ട​പ​ടി എ​ടു​ത്ത​ത്.

സ്ഥി​രം ബീ​ജ​ദാ​താ​വാ​യ ജൊ​ണാ​ഥ​ൻ, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ണ് മ​ക്ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ളെ ക​ബ​ളി​പ്പി​ച്ച​ത്. പ​ര​മാ​വ​ധി 12 സ്ത്രീ​ക​ൾ​ക്കാ​യി ആ​കെ 25 ത​വ​ണ മാ​ത്ര​മേ ഒ​രു വ്യ​ക്തി​ക്ക് ബീ​ജ​ദാ​നം ന‌‌​ട​ത്താ​ൻ സാ​ധി​ക്കുവെ​ന്നാ​ണ് ഡ​ച്ച് നി​യ​മം. എ​ന്നാ​ൽ ത​ന്‍റെ മു​ൻ​കാ​ല ദാ​ന ച​രി​ത്രം മ​റ​ച്ചു​വ​ച്ച പ്ര​തി നി​ര​വ​ധി പേ​ർ​ക്കാ‌യി ബീ​ജ​ദാ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

നെ​ത​ർ​ല​ൻ​ഡ്സി​ലെ വ​ന്ധ​ത്യാ​നി​വാ​ര​ണ ക്ലി​നി​ക്കു​ക​ളും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും വ‌​ഴി​യാ​ണ് ഇ​യാ​ൾ ബീ​ജ​ദാ​നം ന​ട​ത്തി​യ​ത്. പൂ​ർ​വ​കാ​ല രേ​ഖ​ക​ൾ മ​റ​ച്ചു​വ​ച്ച്, ഇ​ത്ത​രം സേ​വ​നം ന​ൽ​കു​ന്ന ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ലൂ​ടെ​യും ഇ​യാ​ൾ ബീ​ജ​ദാ​നം ന​ട​ത്തി.

ഇ​യാ​ളു​ടെ ബീ​ജം സ്വീ​ക​രി​ച്ച് കു​ട്ടി​കൾക്ക് ജ​ന്മം ന​ൽ​കി​യ ഒ​രു​കൂ​ട്ടം സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ന്മേ​ലാ​ണ് കോ​ട​തി ന​ട​പ​ടി എ​ടു​ത്ത​ത്. ഇ​ത്ര​യും വ​ലി​യ "അ​ർ​ധ​സ​ഹോ​ദ​ര' ശൃം​ഖ​ല ഈ ​സ്ത്രീ​ക​ളു​ടെ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും പ്ര​തി മ​നഃ​പൂ​ർ​വ​മാ​ണ് ഈ ​കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

വി​ല​ക്ക് ലം​ഘി​ച്ച് പ്ര​തി ഇ​നി​യും ബീ​ജ​ദാ​നം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ‌ഒ​രു ല​ക്ഷം യൂ​റോ പി​ഴ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.