സു​ഡാ​നി​ൽ നി​ന്നെ​ത്തി​യ മ​ല​യാ​ളി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ കു​ടു​ങ്ങി

08:43 PM Apr 28, 2023 | Deepika.com
ബം​ഗ​ളൂ​രു: സു​ഡാ​നി​ൽ നി​ന്നു​ള്ള "ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി' ദൗ​ത്യ​ത്തി​ലെ പ​ത്താം ബാ​ച്ചി​ൽ എ​ത്തി​യ 25 മ​ല​യാ​ളിക​ളെ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു. യെ​ല്ലോ ഫീ​വ​ര്‍ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​താ​ണെ​ന്ന രേ​ഖ​ക​ൾ ഇ​ല്ലെ​ങ്കി​ല്‍ ഇവർക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

വാ​ക്സി​ൻ കാ​ർ​ഡ് കൈ​വ​ശ​മി​ല്ലെ​ങ്കി​ൽ അ​ഞ്ച് ദി​വ​സം സ്വ​ന്തം ചെ​ല​വി​ല്‍ ക്വാ​റ​ന്‍റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്നാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. എന്നാൽ ഡ​ൽ​ഹി, മും​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​യ​വ​രോ​ട് വാ​ക്സി​ൻ കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്ന് മ​ല​യാ​ളി യാ​ത്രി​ക​ർ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര​മാ​യി പു​റ​പ്പെ​ട്ട​തി​നാ​ൽ എ​ല്ലാ രേ​ഖ​ക​ളും കൈ​വ​ശ​മി​ല്ലെ​ന്നും ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ത​ങ്ങ​ൾ​ക്ക് ഇ​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.