രാ​ഷ്ട്രീ​യ യ​ജ​മാ​ന​ന്മാ​രു​ടെ ഉ​ച്ച​ഭാ​ഷി​ണി​യാകരുത്: ഉഷ തിരുത്തണമെന്ന് ​ആ​ർ. ബി​ന്ദു

08:01 PM Apr 28, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ട വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യാ​ണെ​ന്ന ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ​യു​ടെ പ​രാ​മ​ർ​ശം ഖേ​ദ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ഇ​ന്ത്യ​ൻ സ്ത്രീ​ത്വ​ത്തി​ന്‍റെ അ​ഭി​മാ​ന​ബോ​ധ​ത്തെ ഒ​രു കാ​ല​ത്ത് ജ്വ​ലി​പ്പി​ച്ച ട്രാ​ക്ക് റാ​ണി​യി​ൽ നി​ന്നും ഈ​യൊ​രു നി​ല​പാ​ടു​ണ്ടാ​യ​ത് സ്ത്രീ​സ​മൂ​ഹ​ത്തി​ന് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്നും മന്ത്രി പറഞ്ഞു.

ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ വേ​ട്ട​ക്കാ​രു​ടെ തി​ട്ടൂ​രം പാ​ലി​ച്ചു പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന പെ​ൺ​വേ​ട്ട​ക്കാ​രു​ടെ ശാ​സ​നം സ​മാ​രാ​ധ്യ​യാ​യ താ​ര​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത് അ​വ​ർ സ്വ​ന്തം നി​ല​യും വി​ല​യും ക​ള​ഞ്ഞു​കു​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. രാ​ഷ്ട്രീ​യ യ​ജ​മാ​ന​ന്മാ​രു​ടെ ഉ​ച്ച​ഭാ​ഷി​ണി​യാ​യ പി.​ടി ഉ​ഷ​യെ​യ​ല്ല രാ​ജ്യം ആ​രാ​ധി​ക്കു​ന്ന​തെ​ന്ന തി​രി​ച്ച​റി​വോ​ടെ സ്വ​ന്തം വാ​ക്കു​ക​ൾ അ​വ​ർ തി​രു​ത്ത​ണം.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ന്ന നീ​തി ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഉ​റ​പ്പാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​യെ​ന്ന പ​ദ​വി കൂ​ടി വ​ഹി​ക്കു​ന്ന ഉ​ഷ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.