അ​രി​ക്കൊ​ന്പ​നെ ക​ണ്ടെ​ത്തി

07:37 PM Apr 28, 2023 | Deepika.com
രാ​ജ​കു​മാ​രി: അ​രി​ക്കൊ​ന്പ​നെ വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി. ശ​ങ്ക​ര​പാ​ണ്ഡ്യ​മേ​ട് ഭാ​ഗ​ത്താ​ണ് ആ​ന​യെ ക​ണ്ട​ത്. രാ​വി​ലെ മു​ത​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്.

അ​രി​ക്കൊ​ന്പ​ൻ കൂ​ട്ടം​വി​ടാ​ൻ കാ​ര​ണം ച​ക്ക​ക്കൊ​ന്പ​ന്‍റെ സാ​ന്നി​ധ്യ​മെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ച​ക്ക​ക്കൊ​ന്പ​ന് മ​ദ​പ്പാ​ട് തു​ട​ങ്ങി. ഇ​തോ​ടെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം ച​ക്ക​ക്കൊ​ന്പ​ൻ ചേ​ർ​ന്ന​ത്.

ആ​ന​യെ ക​ണ്ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​രി​ക്കൊ​ന്പ​ൻ​ദൗ​ത്യം ശ​നി​യാ​ഴ്ച തു​ട​രും. നാ​ളു​ക​ൾ നീ​ണ്ടു​നി​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ലാ​ണ് അ​രി​ക്കൊ​ന്പ​ൻ​ദൗ​ത്യം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ രാ​വി​ലെ ആ​ന​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​ന്ന​ത്തെ ദൗ​ത്യം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.