ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിനെതിരേയുള്ള ലൈംഗികാരോപണത്തിൽ ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പ്യൻ നീരജ് ചോപ്രയും. നീതി ഉറപ്പാക്കാൻ വേഗത്തിലുള്ള നടപടിവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നീതിക്കായി അത്ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടിവരുന്നു. ഇത് വേദനിപ്പിക്കുന്നതാണ്. പക്ഷപാതിത്വമില്ലാതെ അധികൃതർ ഇടപെടണമെന്നും നീരജ് ചോപ്ര പറഞ്ഞു.
നീതി ആവശ്യപ്പെട്ട് നമ്മുടെ കായികതാരങ്ങൾ തെരുവിലിറങ്ങുന്നത് കാണേണ്ടിവരുന്നത് വേദനിപ്പിക്കുന്നു. നമ്മുടെ രാഷ്ട്രത്തെ പ്രതിനിധീകരിക്കാനും നമുക്ക് അഭിമാനം കൊള്ളാനും അവർ കഠിനമായി പരിശ്രമിച്ചു. ഒരു രാഷ്ട്രമെന്ന നിലയിൽ, ഓരോ വ്യക്തിയുടെയും അന്തസ് സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്- നീരജ് ട്വീറ്റ് ചെയ്തു.
ടെന്നീസ് താരം സാനിയ മിർസയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽദേവും ഗുസ്തിതാരങ്ങൾക്ക് പിന്തുണ അറിയിച്ചു.
ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്രയും
06:28 PM Apr 28, 2023 | Deepika.com