ഔഗാദൗഗോ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ 33 സൈനികർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു.
രാജ്യത്തിന്റെ കിഴക്കൻ മേഖലയായ എസ്തിലാണ് ആക്രമണം ഉണ്ടായത്. ഔഗാരു പ്രദേശത്തെ ക്യാമ്പിനെ നേർക്ക് വാഹനങ്ങളിൽ കുതിച്ചെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ 40 ഭീകരർ കൊല്ലപ്പെട്ടു.
2015 മുതൽ ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യത്ത് 10,000-ത്തിലേറെ പേർ മരിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തിട്ടുണ്ട്.
ബുർക്കിനാ ഫാസോയിൽ ഭീകരാക്രമണം; 33 സൈനികർ മരിച്ചു
06:10 PM Apr 28, 2023 | Deepika.com