വാഗമൺ: ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ വെള്ളിക്കുളത്ത് ടിപ്പർ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ലോഡുമായി വന്ന ലോറി റോഡിന് കുറുകെയാണ് മറിഞ്ഞത്.
ലോറി നീക്കുവാനുള്ള ശ്രമം ആരംഭിച്ചു.
ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും സാരമായ പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ടിപ്പർ ലോറി മറിഞ്ഞ് ഗതാഗത തടസം
06:10 PM Apr 28, 2023 | Deepika.com