ബംഗളൂരു: കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി എംഎൽഎ. സോണിയ ഗാന്ധി വിഷ കന്യകയാണെന്നും ഇന്ത്യയെ നശിപ്പിച്ച പാക്കിസ്ഥാന്റെയും ചൈനയുടെയും ഏജന്റാണെന്നും ബിജെപി എംഎൽഎ ബസനഗൗഡ യന്തൽ പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ബസനഗൗഡയുടെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിഷപാന്പിനോട് ഉപമിച്ചതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ പരാമർശം. ലോകം മുഴുവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ചുവന്ന പരവതാനി വിരിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. മോദി ലോക നേതാവായി.
എന്നാൽ കോണ്ഗ്രസ് മോദിയെ മുർഖനോട് ഉപമിക്കുകയും വിഷം പുരണ്ടതാണെന്ന് പറയുകയും ചെയ്യുന്നു. സോണിയാ ഗാന്ധിയുടെ ഉത്തരവിന് അനുസരിച്ച് നൃത്തംവയ്ക്കുന്ന നേതാക്കളാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത്. അവർ വിഷ കന്യകയാണ്. ഇന്ത്യയെ തകർത്ത ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജന്റാണെന്നും ബസനഗൗഡ പറഞ്ഞു.
ഇതിനെതിരേ കോണ്ഗ്രസ് നേതാക്കൾ ശക്തമായി രംഗത്തെത്തി. ബസനഗൗഡയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ബിജെപി തയാറാവണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
സോണിയ ഗാന്ധി വിഷ കന്യക എന്ന് ബിജെപി എംഎൽഎ
08:10 PM Apr 28, 2023 | Deepika.com