യു​ക്രെ​യ്നി​ൽ വ്യോ​മാ​ക്ര​മ​ണം തു​ട​ർ​ന്ന് റ​ഷ്യ; 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു

05:54 PM Apr 28, 2023 | Deepika.com
കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ന്നു. കീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ൾ​പ്പെ​ടെ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ സി​റ്റി​യാ​യ ഉ​മാ​നി​ൽ ഫ്ളാ​റ്റി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ട്ടി​യ​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

നി​പ്രോ ന​ഗ​ര​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​യും മൂ​ന്ന് വ​യ​സു​ള്ള മ​ക​ളും കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഉ​മാ​നി​ൽ 10 പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ച​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ദ്മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

ആ​യു​ധ​ങ്ങ​ൾ​കൊ​ണ്ട് തി​ന്മ​യെ ത​ട​യാ​ൻ ക​ഴി​യും. യു​ക്രെ​യ്ൻ സൈ​ന്യം അ​താ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഉ​പ​രോ​ധം എ​ന്ന മാ​ർ​ഗ​ത്തി​ലൂ​ടെ​യും ഇ​ത് സാ​ധ്യ​മാ​ണ്. ലോ​ക​രാ​ജ്യ​ങ്ങ​ൾ റ​ഷ്യ​ക്കെ​തി​രാ​യ ഉ​പ​രോ​ധം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 51 ദി​വ​സ​ത്തി​നി​ടെ ത​ല​സ്ഥാ​ന​ത്ത് റ​ഷ്യ ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് കീ​വ് സി​റ്റി മി​ലി​ട്ട​റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മേ​ധാ​വി പ​റ​ഞ്ഞു. ഡൊ​ണെ​റ്റ്‌​സ്‌​കി​ൽ മി​നി​ബ​സി​ന് നേ​രെ​യു​ണ്ടാ​യ യു​ക്രെ​യ്‌​ൻ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റ​ഷ്യ അ​റി​യി​ച്ചു.