തീ​ച്ചൂ​ള​യി​ൽ വീ​ണു മ​രി​ച്ച തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​നു സ​ഹാ​യം ന​ൽ​കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

05:30 PM Apr 28, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​രി​ൽ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ തീ​ച്ചൂ​ള​യി​ൽ വീ​ണു മ​രി​ച്ച പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ന​സീ​ർ ഹൊ​സ​ന്‍റെ കു​ടും​ബ​ത്തി​നു സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

ന​സീ​ർ ഹൊ​സ​ൻ ക​മ്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ട് നാ​ലു ദി​വ​സം മാ​ത്ര​മേ ആ​യി​രു​ന്നു​ള്ളൂ എ​ന്നാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ) റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സെ​ക്യൂ​രി​റ്റി ജോ​ലി​യാ​ണ് ചെ​യ്തി​രു​ന്ന​ത്.

ന​സീ​റി​ന്‍റെ മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കു​ന്ന​തി​ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ തൊ​ഴി​ലു​ട​മ​യു​മാ​യി ആ​ലോ​ചി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കും. ജോ​ലി​ക്കി​ട​യി​ൽ സം​ഭ​വി​ച്ച അ​പ​ക​ട​മ​ര​ണം ആ​യ​തി​നാ​ൽ എം​പ്ലോ​യീ​സ് കോ​മ്പ​ൻ​സേ​ഷ​ൻ ആ​ക്ട് പ്ര​കാ​ര​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ നി​യ​മാ​നു​സൃ​ത ആ​ശ്രി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ആ​നു​കൂ​ല്യം കു​ടും​ബ​ത്തി​നു ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.