ഇടുക്കി: അരിക്കൊമ്പന് ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. കാലാവസ്ഥ അനുകൂലമാണെന്ന് മന്ത്രി പറഞ്ഞു.
അരിക്കൊമ്പനൊപ്പം ആനക്കൂട്ടമുള്ളത് വെല്ലുവിളിയാകും. ഇവയില്‍ നിന്ന് ആനയെ ഒറ്റപ്പെടുത്തുക ശ്രമകരമായ ദൗത്യമാണെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. സിമന്റ് പാലത്തിന് സമീപം വാഹനമെത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് നിലവില്‍ ആന നിലയുറപ്പിച്ചിരിക്കുന്നത്.
കുട്ടിയാനകളടക്കമുള്ള ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനുള്ളത്. പടക്കം പൊട്ടിച്ച് കൂട്ടം തെറ്റിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. കുങ്കിയാനകളെയും ഇവിടെ എത്തിച്ചുണ്ട്.
ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ആദ്യ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
അരിക്കൊമ്പന് ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തും: എ.കെ.ശശീന്ദ്രന്
09:39 AM Apr 28, 2023 | Deepika.com