അ​രി​ക്കൊ​മ്പ​ന്‍ ആ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം; കൂ​ട്ടം തെ​റ്റി​ക്കാ​ന്‍ പ​ട​ക്കം പൊ​ട്ടി​ച്ചി​ട്ടും ര​ക്ഷ​യി​ല്ല; ദൗ​ത്യം നീ​ളു​ന്നു

09:20 AM Apr 28, 2023 | Deepika.com
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ല്‍, ശാ​ന്ത​ന്‍​പാ​റ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ പേ​ടി​സ്വ​പ്‌​ന​മാ​യ അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം നീ​ളു​ന്നു. സി​മ​ന്‍റ് പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന​മെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള സ്ഥ​ല​ത്താ​ണ് നി​ല​വി​ല്‍ ആ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​യാ​ന​ക​ള​ട​ക്ക​മു​ള്ള ആ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പ​മാ​ണ് അ​രി​ക്കൊ​മ്പ​നു​ള്ള​ത്. പ​ട​ക്കം പൊ​ട്ടി​ച്ച് കൂ​ട്ടം തെ​റ്റി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം​വ​കു​പ്പ് സം​ഘം കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. കു​ങ്കി​യാ​ന​ക​ളെ​യും ഇ​വി​ടെ എ​ത്തി​ച്ചു​ണ്ട്.

ദൗ​ത്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ന്ന​ക്ക​നാ​ല്‍, ശാ​ന്ത​ന്‍​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ദ്യ ര​ണ്ട് വാ​ര്‍​ഡു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. സിമന്‍റ് പാലത്തിലേയ്ക്കുള്ള റോഡ് താത്ക്കാലികമായി അടച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.