ന്യൂഡൽഹി: ഡല്‍ഹി വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി മുഴക്കിയ 20കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ സക്കീര്‍ എന്ന യുവാവാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ കോളിലൂടെ ഭീഷണി മുഴക്കിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സക്കീറിനെ പിടികൂടിയത്.
ഉത്തര്‍പ്രദേശിലെ ഹാപുര്‍ സ്വദേശിയാണ് സക്കീര്‍. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഡൽഹി വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; യുവാവ് അറസ്റ്റിൽ
07:25 AM Apr 28, 2023 | Deepika.com