ദൗത്യം "അ​രി​ക്കൊ​മ്പ​ൻ' തു​ട​ങ്ങി; ഉ​ട​ൻ മയക്കുവെ​ടി​വ​യ്ക്കും

06:49 AM Apr 28, 2023 | Deepika.com
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ല്‍, ശാ​ന്ത​ന്‍​പാ​റ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ പേ​ടി​സ്വ​പ്‌​ന​മാ​യ അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം തു​ട​ങ്ങി. ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം​വ​കു​പ്പ് സം​ഘം അ​രി​ക്കൊ​മ്പ​നെ ക​ണ്ടെ​ത്തി.

സി​മ​ന്‍റ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​രി​ക്കൊ​മ്പ​നു​ള്ള​ത്. കു​ങ്കി​യാ​ന​ക​ള്‍ അ​രി​ക്കൊ​മ്പ​ന് സ​മീ​പം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

അ​രി​ക്കൊ​മ്പ​നെ ഉ​ട​ന്‍​ത​ന്നെ വെ​ടി​വ​യ്ക്കും. ദൗ​ത്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ന്ന​ക്ക​നാ​ല്‍, ശാ​ന്ത​ന്‍​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ദ്യ ര​ണ്ട് വാ​ര്‍​ഡു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സി​ന് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പി​ടി​കൂ​ടി​യ​തി​ന് ശേ​ഷം അ​രി​ക്കൊ​മ്പ​നെ എ​ങ്ങോ​ട്ടേ​ക്ക് മാ​റ്റു​മെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.