ചെ​ൽ​സി​യെ വീ​ഴ്ത്തി; ബാ​ഴ്‌​സ​ലോ​ണ വ​നി​ത​ക​ൾ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ

06:00 AM Apr 28, 2023 | Deepika.com
ബാ​ഴ്സ​ലോ​ണ: വ​നി​ത ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി ബാ​ഴ്‌​സ​ലോ​ണ വ​നി​ത​ക​ൾ. ചെ​ൽ​സി​ക്കെ​തി​രെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 2-1ന്‍റെ വി​ജ​യ​വു​മാ​യാ​ണ് ബാ​ഴ്സ ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. ര​ണ്ടാം പാ​ദം 1-1ന് ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചെ​ങ്കി​ലും ആ​ദ്യ​പാ​ദ​ത്തി​ലെ (1-0) ജ​യം ബാ​ഴ്സ​യ്ക്ക് തു​ണ​യാ​യി.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം ലീ​ഡെ​ടു​ത്ത​ത് ബാ​ഴ്സ വ​നി​ത​ക​ളാ​ണ്. 63-ാം മി​നി​റ്റി​ൽ ക​രോ​ളി​ൻ ഹാ​ൻ​സി​യാ​ണ് ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ നാ​ലു മി​നി​റ്റു​നു​ള്ളി​ൽ ചെ​ൽ​സി വ​നി​ത​ക​ൾ തി​രി​ച്ച​ടി​ച്ചു. ഗു​രോ റെ​യ്റ്റ​ൻ (67') ഒ​പ്പ​മെ​ത്തി​ച്ചു.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് ബാ​ഴ്സ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്‍റെ ഫൈ​ന​ൽ ക​ളി​ക്കു​ന്ന​ത്. ആ​ഴ്സ​ണ​ൽ- വോ​ൾ​വ്സ്ബ​ർ​ഗ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യാ​ണ് ബാ​ഴ്സ​ലോ​ണ ഫൈ​ന​ലി​ൽ നേ​രി​ടു​ക.