അഗർത്തല: ത്രിപുരയിൽ സംശയാസ്പദമായ രീതിയിൽ കണ്ട ആറ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഗർത്തലയിലെ മഹാരാജ ബിർ ബിക്രം കിഷോർ മാണിക്യ വിമാനത്താവളത്തിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഡോളി ബീഗം, ഖാലിദ ബീഗം, മുന്നി ബീഗം, സിന്നദ് ബീഗം, താനിയ ബീഗം, അഹദ് ഹൊസൈൻ എന്നിവരാണ് പിടിയിലായത്. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
ത്രിപുരയിൽ ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ
04:59 AM Apr 28, 2023 | Deepika.com