കോൽക്കത്ത: പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് എട്ട് പേര് മരിച്ചു. മൂന്നു ജില്ലകളിലായാണ് സംഭവം. പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നാലും മുര്‍ഷിദാബാദ് ജില്ലയിലും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലും രണ്ട് പേര് വീതവുമാണ് മരിച്ചത്.
മരിച്ചവരില്‍ കൂടുതല്‍ ആളുകളും കര്‍ഷകരാണ്. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്.
കോൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, പുർബ ബർധമാൻ, മുർഷിദാബാദ് എന്നിവയുൾപ്പെടെ നിരവധി തെക്കൻ ബംഗാൾ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റ് ഉണ്ടായി.
ബംഗാളിൽ ഇടിമിന്നലേറ്റ് എട്ട്പേർ മരിച്ചു
03:02 AM Apr 28, 2023 | Deepika.com