മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: സൗ​ദി​യി​ൽ 13 പേ​ർ അ​റ​സ്റ്റി​ൽ

01:05 AM Apr 28, 2023 | Deepika.com
ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ​യി​ട​ങ്ങ​ളി​ൽ ല​ഹ​രി മ​രു​ന്ന് ക​ട​ത്ത് ത​ട​ഞ്ഞ​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക്‌​സ് ക​ൺ​ട്രോ​ൾ അ​റി​യി​ച്ചു. കേ​സി​ൽ വി​ദേ​ശി​ക​ള​ട​ക്കം 13 പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​യാ​ദ്, ജീ​സാ​ൻ, ജി​ദ്ദ, ത​ബൂ​ക്ക്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ച തോ​ക്കു​ക​ളും പി​ടി​കൂ​ടി.

ജീ​സാ​ൻ മേ​ഖ​ല​യി​ലെ അ​ൽ അ​ർ​ദ ഗ​വ​ർ​ണ​റേ​റ്റി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ന് ഏ​ഴു യെ​മ​നി പൗ​ര​ന്മാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് ര​ണ്ട് സൗ​ദി പൗ​ര​ന്മാ​രും പി​ടി​യി​ലാ​യി. ഹാ​ഷി​ഷ് ക​ട​ത്താ​നു​ള്ള ചി​ല ശ്ര​മ​ങ്ങ​ളും അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി.