ജ​യ് ജ​യ് രാ​ജ​സ്ഥാ​ൻ

11:50 PM Apr 27, 2023 | Deepika.com
ജ​യ്പു​ർ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. 32 റ​ണ്‍​സി​നാ​യി​രു​ന്നു രാ​ജ​സ്ഥാ​ൻ ജ​യം. യ​ശ്വ​സി ജ​യ്സ്‌​വാ​ളി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് രാ​ജ​സ്ഥാ​ന് ആ​ധി​കാ​രി​ക ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ർ:- രാ​ജ​സ്ഥാ​ൻ 202-5 (20 ), ചെ​ന്നൈ 170-6 (20 ).

2023 ഐ​പി​എ​ൽ സീ​സ​ണി​ലെ ത​ന്‍റെ മൂ​ന്നാം അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ജ​യ്സ്‌​വാ​ൾ ജ​യ്പു​രി​ൽ ത​ക​ർ​ത്താ​ടി​യ​പ്പോ​ൾ 20 ഓ​വ​റി​ൽ രാ​ജ​സ്ഥാ​ൻ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 202 റ​ണ്‍​സ് എ​ടു​ത്തു.

ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ്വ​സി ജ​യ്സ്‌​വാ​ളും (43 പ​ന്തി​ൽ 77) ജോ​സ് ബ​ട്‌​ല​റും (21 പ​ന്തി​ൽ 27) ആ​ദ്യ​വി​ക്ക​റ്റി​ൽ 86 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. സ​ഞ്ജു സാം​സ​ണി​ന് (17 പ​ന്തി​ൽ 17) ല​ഭി​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ധ്രു​വ് ജു​വ​ൽ (15 പ​ന്തി​ൽ 34), ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ (13 പ​ന്തി​ൽ 27 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രി​ലൂ​ടെ രാ​ജ​സ്ഥാ​ൻ 200 ക​ട​ന്നു.

ചെ​ന്നൈ​യ്ക്കാ​യി തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​ഹി​ഷ് തി​ക്ഷ​ണ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ​യ്ക്കാ​യി ഓ​പ്പ​ണ​ർ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ( 29 പ​ന്തി​ൽ 47) ഡെ​വോ​ണ്‍ കോ​ണ്‍​വേ (8) നി​രാ​ശ​പ്പെ​ടു​ത്തി. അ​ജി​ങ്ക്യ ര​ഹാ​നെ (15), അ​ന്പാ​ട്ടി റാ​യി​ഡു (0), മോ​യി​ൻ അ​ലി (23) എ​ന്നി​വ​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ശി​വം ദു​ബെ​യും (33 പ​ന്തി​ൽ 52) ര​വീ​ന്ദ്ര ജ​ഡേ​ജ​യും (23) സ്കോ​ർ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

രാ​ജ​സ്ഥാ​നാ​യി ആ​ദം സാ​ന്പ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ അ​ശ്വി​ൻ ര​ണ്ട് വി​ക്ക​റ്റും കു​ൽ​ദീ​പ് യാ​ദ​വ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ജ​യ​ത്തോ​ടെ പ​ത്ത് പോ​യി​ന്‍റു​മാ​യി രാ​ജ​സ്ഥാ​ൻ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. പ​ത്ത് പോ​യി​ന്‍റു​ള്ള ചെ​ന്നൈ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.