സ്വ​വ​ർ​ഗ ദ​ന്പ​തി​മാ​ർ​ക്ക് സാ​മൂ​ഹി​ക അ​വ​കാ​ശ​ങ്ങ​ൾ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി

10:29 PM Apr 27, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ ദ​ന്പ​തി​മാ​ർ​ക്ക് സാ​മൂ​ഹി​ക അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കണ്ടെത്ത​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​ കോ​ട​തി. ജോ​യി​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ടുക​ൾ തു​റ​ക്കു​ന്ന​തി​നും ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ളി​ൽ നോ​മി​നി ആ​യി പ​ങ്കാ​ളി​യെ നി​ർ​ദേ​ശി​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും സു​പ്രീം​ കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ പ​രി​ര​ക്ഷ ന​ൽ​കു​ന്ന കാ​ര്യം പാ​ർ​ല​മെ​ന്‍റ് പ​രി​ഗ​ണി​ക്കേ​ണ്ടതാ​ണെ​ന്ന നി​ല​പാ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സു​പ്രീം ​കോ​ട​തി​യും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ പ​രി​ര​ക്ഷ ല​ഭി​ക്കാ​ത്ത​ത് ത​ങ്ങ​ളു​ടെ മൗ​ലീ​ക അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ വാ​ദം.

സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ പ​രി​ര​ക്ഷ ന​ൽ​കാ​തെ ത​ന്നെ മേ​ൽ​പ​റ​ഞ്ഞ സാ​മൂ​ഹി​ക അ​വ​കാ​ശ​ങ്ങ​ൾ ഇ​വ​ർ​ക്ക് എ​ങ്ങ​നെ ല​ഭ്യ​മാ​ക്കാം എ​ന്ന​ത് സം​ബ​ന്ധി​ച്ച അ​ടു​ത്ത ബു​ധ​നാ​ഴ്ച അ​ഭി​പ്രാ​യം അ​റി​യി​ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യ്ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​പ​രി​ര​ക്ഷ ന​ൽ​ക​ണോ എ​ന്ന​ത് നി​യ​മ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച വി​ഷ​യ​മാ​ണെ​ന്ന് വീണ്ടും കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, സ്വ​വ​ർ​ഗ ദ​ന്പ​തി​മാ​ർ​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ എ​ങ്ങ​നെ ല​ഭ്യ​മാ​ക്കാ​മെ​ന്നും അ​വ​രെ ആ​രും ത​ന്നെ അ​ക​റ്റി നി​ർ​ത്തു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞ​ത്. ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി മേ​യ് മൂ​ന്നി​ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും.