കൊച്ചി: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ (കെല്‍സ) മെമ്പര്‍ സെക്രട്ടറി കെ.ടി നിസാര്‍ അഹമ്മദ് ഉള്‍പ്പെടെ ആറു ജില്ലാ ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലെ ജില്ലാ ജുഡിഷ്യറി രജിസ്ട്രാറുടെ ഉത്തരവു പുറത്തിറങ്ങി.
പുതിയ കെല്‍സ മെമ്പര്‍ സെക്രട്ടറിയുടെ നിയമനം പിന്നീട് സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചുണ്ടാകും.
ജഡ്ജിമാരുടെ പേരും പുതിയ ചുമതലയും
കെ.ടി നിസാര്‍ അഹമ്മദ് - തലശേരി ജില്ലാ ജഡ്ജി
കെ.ജെ. ആര്‍ബി - തലശേരി കുടുംബക്കോടതി
പി.പി. സെയ്തലവി - പത്തനംതിട്ട ജില്ലാ ജഡ്ജി
ടി.പി. പ്രഭാഷ് ലാല്‍ - പറവൂര്‍ കുടുംബക്കോടതി
വി.എസ്. വിദ്യാധരന് - ആലപ്പുഴ കുടുംബക്കോടതി
ജോണി സെബാസ്റ്റ്യന്‍ - തൃശൂര്‍ കുടുംബക്കോടതി
ആറ് ജില്ലാ ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം
09:01 PM Apr 27, 2023 | Deepika.com