വ​ട​ക​ര​യി​ൽ കാ​ണാ​താ​യ യു​വാ​വ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

09:48 PM Apr 27, 2023 | Deepika.com
കൊ​ട​ക​ര: മ​റ്റ​ത്തൂ​ർ കു​ഞ്ഞാ​ലി​പാ​റ​യി​ൽ ദ​ന്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. കു​ഞ്ഞാ​ലി​പ്പാ​റ വ​ലി​യ​പ​റ​ന്പി​ൽ ഭാ​സ്ക​ര​ൻ (58), ഭാ​ര്യ സ​ജി​നി(48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വൈകുന്നേരം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ സ​ജി​നി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭാ​സ്ക​ര​നു പൊ​ള്ള​ലേ​റ്റ​തെ​ന്നു പ​റ​യു​ന്നു. ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​സ്ക​ര​ന്‍റെ മൃ​ത​ദേ​ഹം ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലും സ​ജി​നി​യു​ടെ മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​ക്ക​ൾ: അ​ഖി​ൽ (വി​ദ്യാ​ർ​ഥി, യു​കെ), അ​മൃ​ത (ടെ​ക്നോ​പാ​ർ​ക്ക് തി​രു​വ​ന്ത​പു​രം).