"മോ​ദി വി​ഷ​പ്പാ​മ്പ്'; പ്ര​സ്താ​വ​ന​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ഖാ​ർ​ഗെ

08:44 PM Apr 27, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ പ്ര​സ്താ​വ​ന ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ, അ​ത് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യും ആ​രെ​യെ​ങ്കി​ലും വി​ഷ​മി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ, അ​തി​ൽ താ​ൻ പ്ര​ത്യേ​കം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഷ​പ്പാ​മ്പാ​ണെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞി​രു​ന്നു. അ​ത് തീ​ണ്ടി​യാ​ൽ‌ നി​ങ്ങ​ൾ മ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ ഗ​ദ​ഗ് ജി​ല്ല​യി​ലെ ഗ​ജേ​ന്ദ്ര​ഗ​ഡി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ദി വി​ഷ​പ്പാ​മ്പാ​ണ്. വി​ഷ​മാ​ണോ അ​ല്ല​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ രു​ചി​ച്ചു​നോ​ക്കി​യാ​ൽ നി​ങ്ങ​ൾ മ​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​വി പ്ര​ത്യ​യ​ശാ​സ്ത്രം രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. എ​ന്താ​ണ് നി​ങ്ങ​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം? എ​ന്താ​ണ് നി​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ട്? ഇ​ത് വ​ള​രെ മോ​ശ​മാ​യ ഒ​ന്നാ​ണ്. ഇ​ത് രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ന്നു​വെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ഖാ​ർ​ഗെ മാ​പ്പ് പ​റ​യ​ണെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.