ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷപ്പാന്പാണെന്ന പരാമർശം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരമാൻ. കോൺഗ്രസിന്റെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. താൻ അതിനെ അപലപിക്കുന്നുവെന്നും നിർമല പറഞ്ഞു.
ഒരു വശത്ത് സ്നേഹത്തിന്റെ കടകൾ തുറക്കാൻ രാഹുൽ ഗാന്ധി "ഭാരത് ജോഡോ യാത്ര' നടത്തുന്നു, എന്നാൽ മറുവശത്ത്, അദ്ദേഹത്തിന്റെ പാർട്ടി അധ്യക്ഷൻ പ്രധാനമന്ത്രിക്കുനേരെ മോശം വാക്കുകൾ ഉപയോഗിക്കുന്നുവെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
മോദി വിഷപ്പാമ്പാണ്, അത് തീണ്ടിയാൽ നിങ്ങൾ മരിക്കുമെന്നായിരുന്നു ഖാർഗെയുടെ പരാമർശം. കർണാടകയിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗഡിൽ റാലിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.
പ്രധാനമന്ത്രിക്കെതിരായ പരാമർശം; ഖാർഗെ മാപ്പ് പറയണമെന്ന് കേന്ദ്ര ധനമന്ത്രി
06:45 PM Apr 27, 2023 | Deepika.com