ന്യൂഡൽഹി: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽനിന്ന് ഇന്ത്യൻ പൗരന്മാരുടെ രണ്ടാം സംഘം മുംബൈയിലെത്തി. 246 പേർ അടങ്ങുന്ന സംഘം സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് എത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് ഇന്ത്യൻ പൗരന്മാരെ അവരുടെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച 367 ഇന്ത്യൻ പൗരൻമാരെ സൗദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചിരുന്നു.
സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ഇന്നലെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐൻഎസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. മലയാളികളടക്കം സംഘത്തിലുണ്ട്.
സുഡാനിൽനിന്ന് ഇന്ത്യൻ പൗരന്മാരുടെ രണ്ടാം സംഘം മുംബൈയിലെത്തി
06:05 PM Apr 27, 2023 | Deepika.com