മ​ന്ത്രിയുടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​; പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ‍​ര്‍​ക്ക് സ​സ്പെ​ൻ​ഷ​ൻ

10:37 PM Apr 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ‍​ര്‍​ക്ക് സ​സ്പെ​ൻ​ഷ​ൻ. ചീ​ഫ് ആ​ർ​ക്കി​ടെ​ക് രാ​ജീ​വ്, ഡെ​പ്യൂ​ട്ടി ആ​ർ​ക്കി​ടെ​ക് ഗി​രീ​ഷ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​രു​വ​രും ജോ​ലി​യി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് ഇ​രു​വ‍​ര്‍​ക്കു​മെ​തി​രെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.