മോ​ദി വി​ഷ​പ്പാ​മ്പ്, രു​ചി​ച്ചാ​ൽ മ​ര​ണം ഉ​റ​പ്പ്: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

05:55 PM Apr 27, 2023 | Deepika.com
ഗ​ദ​ഗ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഷ​പ്പാ​മ്പാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. അ​ത് തീ​ണ്ടി​യാ​ൽ‌ നി​ങ്ങ​ൾ മ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ ഗ​ദ​ഗ് ജി​ല്ല​യി​ലെ ഗ​ജേ​ന്ദ്ര​ഗ​ഡി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ദി വി​ഷ​പ്പാ​മ്പാ​ണ്. വി​ഷ​മാ​ണോ അ​ല്ല​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ രു​ചി​ച്ചു​നോ​ക്കി​യാ​ൽ നി​ങ്ങ​ൾ മ​രി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​വി പ്ര​ത്യ​യ​ശാ​സ്ത്രം രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഖാ​ർ​ഗെ പ​റ​ഞ്ഞു. എ​ന്താ​ണ് നി​ങ്ങ​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം? എ​ന്താ​ണ് നി​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ട്? ഇ​ത് വ​ള​രെ മോ​ശ​മാ​യ ഒ​ന്നാ​ണ്. ഇ​ത് രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ന്നു- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ചാ​ൽ രാ​ജ്യം മു​ഴു​വ​ൻ വി​ജ​യി​ക്കും, അ​ത് മാ​റ്റ​മു​ണ്ടാ​ക്കും. ക​ടു​ത്ത വെ​യി​ലി​ൽ ആ​ളു​ക​ൾ കൂ​ടി​വ​രു​ന്ന​തു ത​ന്നെ മാ​റ്റം ഉ​റ​പ്പാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.