അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി കോ​ണ്‍​ഗ്ര​സ്

05:28 PM Apr 27, 2023 | Deepika.com
ബം​ഗ​ളൂ​രു: പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ല്‍​കി. ക​ര്‍​ണാ​ട​ക​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി വെ​റു​പ്പും വി​ദ്വേ​ഷ​വും പ്ര​ച​രി​പ്പി​ക്കു​ക​യും അ​റി​ഞ്ഞു​കൊ​ണ്ട് തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​തി​പ​ക്ഷ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല, ഡോ. ​പ​ര​മേ​ശ്വ​ർ, ഡി.​കെ. ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ബം​ഗ​ളൂ​രു ഹൈ​ഗ്രൗ​ണ്ട്‌​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ വ​ര്‍​ഗീ​യ ക​ലാ​പ​മു​ണ്ടാ​കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു. പി​എ​ഫ്‌​ഐ​യു​ടെ നി​രോ​ധ​നം നീ​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഈ ​ര​ണ്ട് അ​വ​കാ​ശ​വാ​ദ​ങ്ങ​ളും വി​ദ്വേ​ഷം പ​ര​ത്തു​ന്ന​തി​നും സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്കു​ന്ന​തി​നും ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​നെ തെ​റ്റാ​യ ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നും തു​ല്യ​മാ​ണ്, സം​സ്ഥാ​ന​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ സ​മീ​പ​കാ​ല പ്ര​സം​ഗം ഉ​ദ്ധ​രി​ച്ച് സു​ര്‍​ജേ​വാ​ല മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.