വീ​ട്ടി​ലെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ഇ​നി എ​ല്ലാ ജി​ല്ല​ക​ളി​ലും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

05:09 PM Apr 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രോ​ഗി​ക​ൾ​ക്ക് വീ​ട്ടി​ൽ ത​ന്നെ സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന പെ​രി​റ്റോ​ണി​യ​ൽ ഡ​യാ​ലി​സി​സ് പ​ദ്ധ​തി എ​ല്ലാ ജി​ല്ല​ക​ളി​ലും ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ദ്യ ഘ​ട്ട​മാ​യി ജി​ല്ല​യി​ലെ ഒ​രു പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​പ​ദ്ധ​തി​യ്ക്കു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത രോ​ഗി​ക​ൾ​ക്ക് പെ​രി​റ്റോ​ണി​യ​ൽ ഡ​യാ​ലി​സി​സി​ന് ആ​വ​ശ്യ​മാ​യ ഡ​യാ​ലി​സി​സ് ഫ്ളൂ​യി​ഡ്, ക​ത്തീ​റ്റ​ർ, അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. നി​ല​വി​ൽ ആ​യി​ര​ത്തോ​ളം രോ​ഗി​ക​ൾ​ക്കാ​ണ് ഈ ​സേ​വ​നം ന​ൽ​കി വ​രു​ന്ന​ത്.

വൃ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​യാ​ലി​സി​സ് പ​ദ്ധ​തി സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പെ​രി​റ്റോ​ണി​യ​ൽ ഡ​യാ​ലി​സി​സ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി, കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി, എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി, തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി, പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, മ​ല​പ്പു​റം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി, മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി, ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നീ ആ​ശു​പ​ത്രി​ക​ൾ മു​ഖേ​ന​യാ​ണ് പെ​രി​റ്റോ​ണി​യ​ൽ ഡ​യാ​ലി​സി​സ് സേ​വ​നം ല​ഭി​ക്കു​ന്ന​ത്.