സോ​ഫി​യ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം; "അ​മ്മ'​യെ സ​മീ​പി​ച്ച് ഷെ​യ്ന്‍ നി​ഗം

03:08 PM Apr 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​നി​മ​യി​ലെ വി​ല​ക്കി​ല്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യെ സ​മീ​പി​ച്ച് ഷെ​യ്ന്‍ നി​ഗം. നി​ര്‍​മാ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ച്ച് അ​മ്മ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​ന് ഷെ​യ്ന്‍ ക​ത്ത് ന​ല്‍​കി.

ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ആ​ര്‍​ഡി​എ​ക്‌​സ് എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​റി​ലും പ്ര​മോ​ഷ​നി​ലും ത​നി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് ഷെ​യ്ന്‍ ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​ര്‍​മാ​താ​വ് സോ​ഫി​യ പോ​ള്‍ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ സോ​ഫി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നാ​ണ് ഷെ​യ്നി​ന്‍റെ വാ​ദം.

ആ​ര്‍​ഡി​എ​ക്‌​സ് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്ലെ​ല്ലാം ഷെ​യ്‌ൻ "അമ്മ'യ്ക്ക് നൽകിയ ക​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​മു​ണ്ട്. സു​പ്ര​ധാ​ന സീ​നു​ക​ളു​ടെ ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ​തി​ന് കാ​ര​ണം താ​ന​ല്ല.

എ​ഡി​റ്റിം​ഗ് കാ​ണ​ണ​മെ​ന്ന് താ​ന്‍ ഒ​രി​യ്ക്ക​ലും നി​ര്‍​ബ​ന്ധം പി​ടി​ച്ചി​ട്ടി​ല്ല. ചി​ല പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ച്ച​പ്പോ​ള്‍ എ​ഡി​റ്റിം​ഗ് ക​ണ്ടു​നോ​ക്കാ​ന്‍ സോ​ഫി​യ ത​ന്നോ​ട് നി​ര്‍​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

ഒ​രു ദി​വ​സം ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ള്‍ മൂ​ലം സെ​റ്റി​ലെ​ത്താ​ന്‍ വൈ​കി​യ​തി​ന് ത​ന്‍റെ അ​മ്മ​യെ ഫോ​ണി​ല്‍ വി​ളി​ച്ച് സോ​ഫി​യ​യു​ടെ ഭ​ര്‍​ത്താ​വ് പോ​ള്‍ മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നും ക​ത്തി​ല്‍ ആ​രോ​പ​ണ​മു​ണ്ട്.

പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ അ​മ്മ ഇ​ട​പെ​ട​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.