"എഐ കാമറ രണ്ടാം ലാവലിൻ അഴിമതി': ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

04:05 PM Apr 27, 2023 | Deepika.com
തിരുവനന്തപുരം: എഐ കാമറ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരേ സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. അടുത്തമാസം യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം നടത്തുമെന്നും സർക്കാരിനെതിരേ കുറ്റപത്രം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എഐ കാമറ പദ്ധതിയിൽ രണ്ടാം ലാവലിൻ അഴിമതിയാണ് നടന്നിരിക്കുന്നത്. ജുഡീഷൽ അന്വേഷണം ഉടൻ പ്രഖ്യാപിക്കണം. കാമറ അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉൾപ്പെടെ ആരും മറുപടി പറയുന്നില്ല.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കൂത്തരങ്ങായിരുന്നു. കെൽട്രോൺ മുൻ എംഡി ഇപ്പോൾ ജോലി ചെയ്യുന്നത് ഊരാളുങ്കലിലാണ്. എല്ലാ പാതകളും ഒരു പെട്ടിയിലേക്കാണ് പോകുന്നതെന്നും സതീശൻ വിമർശിച്ചു.

പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനോട് ഏഴ് ചോദ്യങ്ങളും ഉന്നയിച്ചു.

* എസ്ആർഐടിക്ക് കരാർ നൽകിയത് എന്തടിസ്ഥാനത്തിൽ?

* സാങ്കേതിക യോഗ്യത ഇല്ലാത്ത എസ്ആർഐടിക്ക് എങ്ങനെ കരാർ ലഭിച്ചു?

* കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടി?

* ടെണ്ടർ നടപടികൾ ലംഘിച്ച് ഉപകരാർ നൽകിയത് എങ്ങനെ?

* 2017ൽ തുടങ്ങിയ അക്ഷര ബിഡ്ഡിൽ പങ്കെടുക്കാൻ യോഗ്യത നേടി?

* എസ്ആർഐടിക്ക് ഒമ്പതു കോടി നോക്കുകൂലി കിട്ടിയത് അഴിമതിയല്ലേ?

* ക​രാ​റി​ൽ ഉ​ൾ​പ്പെ​ട്ട അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് വീ​ണ്ടും പ​ണം അ​നു​വ​ദി​ച്ച​തെ​ങ്ങ​നെ‍?