"ഞാനായിരിക്കണം മെയിൻ, എഡിറ്റിംഗ് അമ്മയെ കാണിക്കണം': ഷെയ്നിനെതിരായ പരാതി പുറത്ത്

02:59 PM Apr 27, 2023 | Deepika.com
കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരായ നിർമാതാവ് സോഫിയ പോളിന്‍റെ പരാതി പുറത്ത്. ചിത്രീകരണം പൂർത്തിയായ ആര്‍‍ഡിഎക്സ് എന്ന സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന് ഷെയ്ൻ ഇ-മെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടതായി സോഫിയ ആരോപിക്കുന്നു.

ഷെയ്നും അമ്മയും സിനിമ പ്രമോഷനിലും പോസ്റ്റർ തയാറാക്കുന്നതിലും ഇടപെടുകയാണ്. എഡിറ്റ് ചെയ്ത ഭാഗങ്ങൾ അമ്മയെ കാണിക്കണമെന്ന് വാശിപിടിച്ചുവെന്നും സോഫിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ പരാതിയിൽ ഉന്നയിക്കുന്നു. നേരത്തേ, ഷെയ്ൻ അയച്ച ഇ-മെയിൽ സന്ദേശം പുറത്തുവന്നിരുന്നു.