എഐ കാമറ വിവാദം; കെല്‍ട്രോണ്‍ ഓഫീസിൽ തള്ളിക്കയറിയ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

01:39 PM Apr 27, 2023 | Deepika.com
തിരുവനന്തപുരം: എഐ കാമറാ ഇടപാടില്‍ അഴിമതി ആരോപിച്ച് കെല്‍ട്രോണ്‍ എംഡിയുടെ ഓഫീസിലേക്ക് തള്ളിക്കയറിയ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഓഫീസിനുള്ളില്‍ കയറിയ ആറ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇവര്‍ കോംപൗണ്ടിനുള്ളില്‍ കയറിയത് പോലീസിന്‍റെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. എംഡിയുടെ ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചത്. ഉടനെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.