പാലായില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു

01:21 PM Apr 27, 2023 | Deepika.com
കോട്ടയം: പാലാ പ്രവിത്താനത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. പാലാ ഉള്ളനാട് സ്വദേശി സ്റ്റെഫിന്‍ തോമസ് (28) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ടിബിന്‍ തോമസിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്.