ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക്ഡ്രില്‍ വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30 നാണ് മോക്ഡ്രില്‍. ആനയെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുപിന്നാലെയാണ് വനംവകുപ്പ് മോക്ഡ്രില്‍ നടത്തുന്നത്.
പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് മോക്ഡ്രില്‍ നടത്തുന്നത്. എന്നാല്‍ ആനയെ എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള മോക്ഡ്രില്‍ ഇന്ന്
08:47 AM Apr 27, 2023 | Deepika.com