ഇ​ത്തി​ഹാ​ദി​ൽ ആ​ഴ്സ​ണ​ലി​നെ വീ​ഴ്ത്തി; കി​രീ​ട പ്ര​തീ​ക്ഷ​യി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി

12:10 PM Apr 27, 2023 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന്‍റെ മോ​ഹ​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി 4-1ന് ​ആ​ഴ്സ​ണ​ലി​നെ നി​ലം​പ​രി​ശാ​ക്കി. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ജ​യ‌ി​ച്ചാ​ൽ സി​റ്റി​ക്ക് കി​രീ​ടം ചൂ​ടാം.

ര​ണ്ടു ഗോ​ളും ഒ​രു അ​സി​സ്റ്റു​മാ​യി കെ​വി​ൻ ഡി ​ബ്രൂ​യി​നാ​ണ് സി​റ്റി​യു​ടെ താ​ര​മാ​യ​ത്. ഏ​ഴ്, 54 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബ്രൂ​യി​ന്‍റെ ഗോ​ളു​ക​ൾ. ജോ​ൺ സ്റ്റോ​ൺ​സ് (45+1'), ഹാ​ള​ണ്ട് (90+5') എ​ന്നി​വ​രാ​ണ് സി​റ്റി മ​റ്റു ഗോ​ൾ സ്കോ​റ​ർ​മാ​ർ. റോ​ബ് ഹോ​ൾ​ഡിം​ഗ് (86') ആ​ഴ്സ​ണ​ലി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

ഈ ​ജ​യ​ത്തോ​ടെ സി​റ്റി​ക്ക് 31 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 73 പോ​യി​ന്‍റാ​യി. ര​ണ്ടു മ​ത്സ​രം കൂ​ടു​ത​ൽ ക​ളി​ച്ച ആ​ഴ്സ​ണ​ൽ 75 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തും. ലീ​ഗി​ല്‍ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കേ ആ​ഴ്സ​ണ​ലി​ന് ഇ​നി കി​രീ​ടം നേ​ടു​ക​യെ​ന്ന​ത് ക​ടു​പ്പ​മാ​കും.