ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മ​ല്ല; വീ​ണ്ടും ഇ​ള​വ് അ​നു​വ​ദി​ച്ച് ചൈ​ന

12:11 PM Apr 27, 2023 | Deepika.com
ബെ​യ്ജിം​ഗ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ് അ​നു​വ​ദി​ച്ച് ചൈ​ന. രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി നെ​ഗ​റ്റീ​വ് ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മ​ല്ല. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് പു​തി​യ ഇ​ള​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

സീ​റോ കോ​വി​ഡ് ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. പി​സി​ആ​ർ ടെ​സ്റ്റി​ന് പ​ക​രം 48 മ​ണി​ക്കൂ​റി​ന് മു​മ്പെ​ടു​ത്ത ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ഇ​നി രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കാ​നാ​കു​മെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് മാ​വോ നിം​ഗ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ക​ടു​ത്ത കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ചൈ​ന തു​ട​രു​ക​യാ​യി​രു​ന്നു. ടൂ​റി​സം രം​ഗ​ത്ത് ഉ​ൾ​പ്പ​ടെ തി​രി​ച്ചു​വ​ര​വ് ല​ക്ഷ്യ​മി​ട്ട് ക​ഴി​ഞ്ഞ മാ​സം എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള വി​സ​ക​ളും ചൈ​ന പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു.