ബി​ജെ​പി സ്നേ​ഹ​യാ​ത്ര​ക​ൾ വ്യാ​പി​പ്പി​ക്കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

12:11 PM Apr 27, 2023 | Deepika.com
കൊ​ച്ചി: കേ​ര​ള​ത്തി​ൽ വി​വി​ധ മ​ത​സ്ഥ​രു​മാ​യി സൗ​ഹൃ​ദം വ​ള​ർ​ത്തു​ന്ന​തി​നു​ള്ള സ്നേ​ഹ​യാ​ത്ര​ക​ൾ വ്യാ​പി​പ്പി​ക്കാ​ൻ ബി​ജെ​പി തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം കേ​ന്ദ്രം കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന വാ​ദ​ത്തി​ന്‍റെ പൊ​ള്ള​ത്ത​രം വ്യ​ക്ത​മാ​ക്കി​യെ​ന്നും സു​രേ​ന്ദ്ര​ൻ കൊ​ച്ചി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ബി​ജെ​പി​യു​ടെ ബ​ഹു​ജ​ന അ​ടി​ത്ത​റ വി​പു​ല​മാ​ക്കു​ന്ന​തി​ന് ഊ​ർ​ജം പ​ക​രും. സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ സ​ഭാ മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ​ക്കു​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും വി​ക​സ​ന​ത്തി​ന്‌ മോ​ദി​യോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​നാ​ണു താ​ത്പ​ര്യം. അ​വ​ർ​ക്കെ​തി​രേ പ്ര​ചാ​ര​ണ​വും ഭീ​ഷ​ണി​യും ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്നും വി​ല​പ്പോ​യി​ല്ല.

പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 3600 കോ​ടി​യോ​ളം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ അ​വ​കാ​ശ​പ്പെ​ട്ടു.