കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ അരി മോഷ്ടിച്ചെന്നാരോപിച്ചു മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു വിചാരണക്കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്നും കൊലക്കുറ്റമടക്കം ഒഴിവാക്കി പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്കിയതു നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഈ മാസം അഞ്ചിനു വിധിച്ച ശിക്ഷയ്ക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വെള്ളിയാഴ്ച പരിഗണിച്ചേക്കും.
മധു വധം: ശിക്ഷ കുറഞ്ഞു പോയതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്കി
01:12 AM Apr 27, 2023 | Deepika.com