പു​തി​യ 157 ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം; കേ​ര​ള​ത്തി​ന് സ​മ്പൂ​ർ​ണ നി​രാ​ശ

10:40 PM Apr 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തു​താ​യി 157 സർക്കാർ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ള​ത്തി​ന് ഒ​രു കോ​ള​ജ് പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

1,570 കോ​ടി രൂ​പ ചെ​ല​വി​ൽ, രാ​ജ്യ​ത്തെ 24 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​യാ​ണ് പു​തി​യ കോ​ള​ജു​ക​ള്‍ സ്ഥാ​പി​ക്കു​ക​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളോ​ട് അ​നു​ബ​ന്ധ​മാ​യി​യാ​ണ് ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ സ്ഥാ​പി​ക്കു​ക​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ അ​റി​യി​ച്ചു.

ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കോ​ള​ജു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ കോ​ള​ജു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ 15,700 പു​തി​യ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ളെ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 40 ശ​ത​മാ​നം ന​ഴ്സിം​ഗ് കോ​ള​ജു​ക​ളും ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. നി​വ​ലി​ൽ രാ​ജ്യ​ത്തെ 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ഴ്സിം​ഗ് കോ​ളേ​ജു​ക​ളി​ല്ലെ​ന്നും മ​റ്റു​മേ​ഖ​ല​ക​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു.

24 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പു​തി​യ കോ​ള​ജു​ക​ൾ. ക​ർ​ണാ​ട​ക​യി​ൽ നാ​ല്, ത​മി​ഴ്നാ​ട്ടി​ൽ 11, യു​പി​യി​ൽ 27, രാ​ജ​സ്ഥാ​നി​ൽ 23 കോ​ള​ജു​ക​ൾ വീ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.