ന​ക്സ​ലി​സം ഉ​ട​ൻ തു​ട​ച്ചു​നീ​ക്കും: ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി

07:29 PM Apr 26, 2023 | Deepika.com
റാ​യ്പു​ർ: സം​സ്ഥാ​ന​ത്ത് നി​ന്ന് ന​ക്സ​ലി​സം ഉ​ട​ൻ തു​ട​ച്ചു​നീ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഛത്തീസ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗേ​ൽ.

ദ​ന്തേ​വാ​ഡ ജി​ല്ല​യി​ൽ ന​ക്സ​ലു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 10 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ വേ​ള​യി​ലാ​ണ് ഭാ​ഗേ​ൽ ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ജ​വാ​ന്മാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വം പാ​ഴാ​യി പോ​വി​ല്ലെ​ന്നും ന​ക്സ​ലി​സ​ത്തെ സം​സ്ഥാ​ന​ത്ത് നി​ന്ന് ഉ​ട​ൻ പി​ഴു​തെ​റി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ര​ക്ഷാ​സേ​ന ന​ക്സ​ലു​ക​ളു​ടെ മേ​ൽ ക​ന​ത്ത സ​മ്മ​ർ​ദ​മാ​ണ് ഇ​ക്ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ചെ​ലു​ത്തി​യ​ത്. അ​തി​നാ​ലാ​ണ് അ​വ​ർ ഇ​ത്ത​ര​മൊ​രു ഭീ​രു​ത്വം കാ​ട്ടി​യ​തെ​ന്നും ഭാ​ഗേ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ബ​സ്ത​ർ മേ​ഖ​ല​യി​ലെ അ​ര​ൺ​പു​രി​ൽ മാ​വോ​യി​സ്റ്റ് വി​രു​ദ്ധ​സേ​ന സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ കു​ഴി​ബോം​ബ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡി​ൽ നി​ന്നു​ള്ള 10 പേ​രും സി​വി​ലി​യ​ൻ ഡ്രൈ​വ​റും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​ര​ൺ​പു​രി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ക്സ​ൽ വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്താ​ൻ പോ​യി​രു​ന്ന സം​ഘം തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.