ഒ​രു വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ട് ഇ​നി നാ​ല് ഡിവൈസുകളിൽ; കം​പാ​നി​യ​ൻ മോ​ഡ് വ​രു​ന്നു

06:50 PM Apr 26, 2023 | Deepika.com
കാ​ലി​ഫോ​ർ​ണി​യ: ഒ​രു വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ട് നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന അ​പ്ഡേ​റ്റ് അവതരിപ്പിച്ച് മെ​റ്റ.

"കം​പാ​നി​യ​ൻ മോ​ഡ്' എ​ന്ന പേ​രി​ട്ട പു​തി​യ അ​പ്ഡേ​റ്റ് പ്ര​കാ​രം ഒ​രു അ​ക്കൗ​ണ്ട് പ​ര​മാ​വ​ധി നാ​ല് ഡി​വൈ​സു​ക​ളി​ൽ നി​ന്ന് ആ​ക്സ​സ് ചെ​യ്യാ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഡെ​സ്ക്‌​ടോ​പ്പ് കം​പ്യൂ​ട്ട​റു​ക​ളി​ൽ നി​ന്ന് വാ​ട്സ്ആ​പ്പ് വെ​ബ് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്.

ഒ​രേ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ത്യ​സ്ത ഡി​വൈ​സു​ക​ൾ പ​ര​സ്പ​രബ​ന്ധി​തം(​ലി​ങ്ക്ഡ്) ആ​യി​രി​ക്കും. അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന പ്രൈ​മ​റി ഡി​വൈ​സി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടാ​ലും മ​റ്റ് ഡി​വൈ​സു​ക​ളി​ൽ നി​ന്ന് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രാം.

ഒ​രേ അ​ക്കൗ​ണ്ട് പ​ല കം​പ്യൂ​ട്ട​റു​ക​ളി​ൽ നി​ന്നും മൊ​ബൈ​ലു​ക​ളി​ൽ നി​ന്നും ഉ​പ​യോ​ഗി​ക്കാ​നാ​യി ഒ​ടി​പി സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. പ്ര​ധാ​ന ഡി​വൈ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ഒ​ടി​പി വ‌​ഴി​യോ ക്യൂ​ആ​ർ കോ​ഡ് വ​ഴി​യോ കം​പാ​നി​യ​ൻ അ​ക്കൗ​ണ്ട് ലി​ങ്ക് ചെ​യ്യാം.

കം​പാ​നി​യ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​നാ​യി വാ​ട്സ്ആ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ വെ​ർ​ഷ​നിലേക്ക് അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും മെ​റ്റ ക​മ്പ​നി അ​റി​യി​ച്ചു.