ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി; സു​ഡാ​നി​ൽ​നി​ന്നും 360 ഇ​ന്ത്യ​ക്കാ​രു​മാ​യി വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

06:16 PM Apr 26, 2023 | Deepika.com
ജി​ദ്ദ: സു​ഡാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​മാ​യി ആ​ദ്യ വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ജി​ദ്ദ​യി​ൽ​നി​ന്നു​മാ​ണ് വി​മാ​നം ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ൽ 360 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്.

"ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി' പ്ര​കാ​രം സം​ഘ​ർ​ഷ ബാ​ധി​ത സു​ഡാ​നി​ൽ നി​ന്ന് ഇ​ന്ത്യ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യും ഇ​ന്ത്യ​ൻ വ്യോ​മ​സേ​നാ വി​മാ​ന​ങ്ങ​ളും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ പ​ല ബാ​ച്ചു​ക​ളാ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം സു​ഡാ​നി​ൽ നി​ന്ന് ഇ​തു​വ​രെ 530 ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. സു​ഡാ​നീ​സ് സൈ​ന്യ​വും അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ടു​ന്ന സു​ഡാ​നി​ൽ നി​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ര​ക്ഷാ​ദൗ​ത്യ​മാ​ണ് "ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി'.

ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ര്‍​ന്ന് സു​ഡാ​നി​ല്‍ നി​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തി​രി​കെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ളെ അ​താ​ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ചി​ല​വി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​ന്‍ കേ​ര​ളീ​യ പ്ര​വാ​സി​കാ​ര്യ വ​കു​പ്പി​നെ (നോ​ര്‍​ക്ക) ചു​മ​ത​ല​പ്പെ​ടു​ത്തു​വാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.